
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലത്തിലെ ധര്‍മ്മടം സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ മൂന്ന് സി.പി.എം പ്രാദേശിക നേതാക്കളെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കി. പുറത്താക്കിയവരില്‍ ഒരാള്‍ മുന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ്. രണ്ട് പേര്‍ നിലവില്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളാണ്. തട്ടിപ്പ് പുറത്ത് വന്ന് ഒരു വര്‍ഷം ആയപ്പോഴാണ് ഇവരെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കാന്‍ ഭരണസമിതി തീരുമാനിച്ചത്.

ബാങ്കിലെ ജൂനിയര്‍ ക്ലാര്‍ക്കും സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും വളണ്ടിയര്‍ ക്യാപ്റ്റനുമായിരുന്ന അണ്ടല്ലൂരിലെ എം.വി. വിനീഷ്, അണ്ടല്ലൂര്‍ സായാഹ്ന ശാഖയിലെ മാനേജര്‍ ഇന്‍ ചാര്‍ജ് പി.സജീവ് കുമാര്‍ എന്ന സജീവന്‍ മാഷ്, പ്യൂണ്‍ പത്മനാഭന്‍ എന്നിവരെയാണ് ബാങ്ക് പുറത്താക്കിയത്. ഇക്കാര്യം സി.പി.എം ധര്‍മ്മടം നോര്‍ത്ത്, സൗത്ത് കമ്മറ്റികളിലെ ജനറല്‍ ബോഡി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് രഹസ്യമായി നടന്ന പുറത്താക്കല്‍ പരസ്യമായത്.
