മുഖ്യമന്ത്രിയുടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ വ​ണ്ടി​ച്ചെ​ക്ക് പ്ര​ള​യം; ഇതുവരെ 6.31 കോ​ടി​യു​ടെ ചെ​ക്ക് മ​ട​ങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിയുടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ വ​ണ്ടി​ച്ചെ​ക്ക് പ്ര​ള​യം; ഇതുവരെ 6.31 കോ​ടി​യു​ടെ ചെ​ക്ക് മ​ട​ങ്ങി

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഉണ്ടായത് വ​ണ്ടി​ച്ചെ​ക്കു​ക​ളു​ടെ പ്ര​വാ​ഹം. 2018 പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കി​ട്ടി​യ ചെ​ക്കു​ക​ളി​ൽ 578 ചെ​ക്കു​കളാണ് മ​ട​ങ്ങി​യ​തെ​ന്ന്‍ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

6.31 കോ​ടി രൂ​പ​യു​ടെ ചെ​ക്കു​ക​ൾ മ​ട​ങ്ങി. തു​ക തി​രി​ച്ചു​കി​ട്ടാ​ൻ ന​ട​പ​ടി എ​ടു​ത്ത​തി​ലൂ​ടെ 5.80 കോ​ടി രൂ​പ തി​രി​ച്ചു​കി​ട്ടി. ഇ​നി 331 വ​ണ്ടി​ച്ചെ​ക്കു​ക​ളി​ൽ തീ​ർ​പ്പാ​കാ​ൻ ബാ​ക്കി​യു​ണ്ടെ​ന്നും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.

0Shares