
തിരുവനന്തപുരം: സി.ഡിറ്റില്‍ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ പീഡന ശ്രമം.മറ്റൊരു വനിത റിപ്പോര്‍ട്ടറും സിഡിറ്റ് ജീവനക്കാരിയുമായ സഹപ്രവര്‍ത്തക കെണിയൊരുക്കിയതു വഴി പ്രൊഡ്യൂസറുടെ വാടക വീട്ടില്‍ കൊണ്ടു പോയി മദ്യം നല്‍കി മുറിയില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതി. മുഖ്യമന്ത്രിയുടെ പ്രതിവാര ചാനല്‍ ഷോ ആയ നാം മുന്നോട്ടിന്‍റെ പ്രൊഡ്യൂസറും സി.ഡിറ്റ് ജീവനക്കാരനുമായ സബ്‌നേഷിനെതിരെയാണ് സഹപ്രവര്‍ത്തകയായ വനിത റിപ്പോര്‍ട്ടര്‍ പരാതി നല്‍കിയത്.
പെണ്‍കുട്ടി ജനുവരി മധ്യത്തോടെ സി. ഡിറ്റ് രജിസ്റ്റാര്‍ക്ക് പരാതി നല്‍കിയത്. പരാതി നല്‍കിയ പെണ്‍കുട്ടിയെ ആദ്യം പിന്‍തിരിപ്പിക്കാന്‍ സി ഡിറ്റിലെ ഉന്നതര്‍ ശ്രമിച്ചുവെന്നാണ വിവരം. എന്നാല്‍ പിന്‍വലിക്കില്ലന്ന് മനസിലായതോടെ ഫെബ്രുവരി ആദ്യം സി.ഡിറ്റ് രജിസ്റ്റാര്‍ പരാതി തൊഴിലിടങ്ങളിലെ ലൈംഗിക ചൂക്ഷണം തടയാന്‍ ചുമതലപ്പെട്ട സമിതിക്ക് മുന്‍പാകെ കൈമാറി. സമിതിക്ക് മേലും ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഒരാഴ്ച നീണ്ട സിറ്റിങ് പൂര്‍ത്തിയാക്കി നടപടി നിര്‍ദ്ദേശിച്ച് സമിതി ശുപാര്‍ശ നല്‍കിയിട്ട് രണ്ട് ആഴ്ച കഴിയുന്നു. എന്നിട്ടും നടപടി എടുക്കാനോ പരാതി പൊലീസിന് കൈമാറാനോ സി.ഡിറ്റ് അധികൃതര്‍ തയ്യാറായിട്ടില്ല.

കഴിഞ്ഞ സെപത്ംബറില്‍ കൂടെയുള്ള വനിത റിപ്പോര്‍ട്ടര്‍ തന്നെയും കൂട്ടി സബ്‌നേഷിന്‍റെ വാടക വീട്ടില്‍ പോയി അവിടെ വെച്ച് സബ്‌നേഷും തന്‍റെ കൂട്ടുകാരിയും മദ്യപിച്ചു തന്നെയും നിര്‍ബന്ധിച്ചു. വഴങ്ങാതെ വന്ന തന്നെ റൂമില്‍ കയറ്റി കതകടച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. താന്‍ കുതറി ഓടിയതിനാല്‍ ആ ശ്രമം വിജിയച്ചില്ല… ഇക്കാര്യം പുറത്തതു പറഞ്ഞാല്‍ വകവരുത്തുമെന്ന് സബ്‌നേഷും വനിത റിപ്പോര്‍ട്ടറും ഭീക്ഷണിപ്പെടുത്തി ഒപ്പം ജോലി കളയിക്കുമെന്നും പറഞ്ഞപ്പോള്‍ പരാതി പെടുന്നതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നുവെന്ന് പീഡന ശ്രമത്തതിന് ഇരയായ പെണ്‍കുട്ടി സഹ പ്രവര്‍ത്തകരോടു പറഞ്ഞു. ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാന്‍ ശ്രമം നടന്നു. ഇതിന് വഴിയൊരുക്കി കൊടുത്തത് തന്‍റെ സഹപ്രവര്‍ത്തക തന്നെ. ജനുവരി ആദ്യവാരം കെണിയില്‍പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. യുവതി പറയുന്നു.
സഹപ്രവര്‍ത്തകയെ പിഢിപ്പിക്കാന്‍ ശ്രമിച്ച പ്രശ്‌നം പുറത്തറിഞ്ഞാല്‍ മുഖ്യമന്ത്രിക്കു പോലും ചീത്തപേരാണ് എന്ന് പറഞ്ഞ് വിഷയം അതീവ രഹസ്യമായി ഒത്തു തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ട്’ എന്ന ടെലിവിഷന്‍ പരിപാടിയുടെ സംപ്രേഷണം കഴിഞ്ഞ ഡിസംബര്‍ 31 നാണ് തുടങ്ങിയത്. സംവാദ സ്വഭാവമുള്ള പരിപാടിയുടെ ദൈര്‍ഘ്യം അരമണിക്കൂറാണ്. ദുരദര്‍ശന്‍ ഉള്‍പ്പടെ എട്ട് ചാനലുകളിലാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്.
