
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഴ്സണല്‍ സ്റ്റാഫില്‍ ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി തസ്തിക കൂടി അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ മൂന്നു പേരുണ്ട്. ഇതിനു പുറമേയാണ് പുതിയ ആള്‍. അതേസമയം ആകെ പഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം സര്‍ക്കാര്‍ നിശ്ചയിക്കുന്നതില്‍ കൂടാന്‍ പാടില്ലെന്ന് വ്യവസ്ഥ വച്ചിട്ടുണ്ട്.

തങ്ങളും ഇത്തരമൊരു ആവശ്യം ഉന്നയിച്ചാല്‍ അംഗീകരിക്കുമോയെന്ന് ചില മന്ത്രിമാര്‍ യോഗത്തില്‍ ചോദിച്ചു. മന്ത്രിമാര്‍ക്ക് ആവശ്യമുന്നയിക്കുന്നതിനു തടസമില്ലെന്നും പക്ഷേ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
