മുഖ്യന്ത്രിയുടെ വസതിയായ ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലുപേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യന്ത്രിയുടെ വസതിയായ ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലുപേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: മുഖ്യന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലുപേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും രണ്ടെണ്ണം പൊതിഞ്ഞുകെട്ടിയ നിലയിലുമാണ് ഉണ്ടായിരുന്നത്. കൊലപാതകമെന്നാണ് സംശയം, റിട്ടയർ ഡോക്‌റും കുടുംബവുമാണ് മരിച്ചത്. ഡോ. ജീന്‍ പത്മ, ഭര്‍ത്താവ് റിട്ട പ്രഫസര്‍ രാജതങ്കം, ദമ്പദികളുടെ മകള്‍ കാരളിന്‍, ബന്ധുവായ സ്ത്രീ ലളിത എന്നിവരാണ്.

അർധരാത്രിയോടെ വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട് അയൽവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സും തീ കെടുത്തിയശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീട്ടിൽ റിട്ട. ഡോക്ടർ അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നത്. ഡോക്ടറുടെ മകനെ കാണാതായിട്ടുണ്ട്. മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഇയാൾക്കുവേണ്ടി തിരച്ചിൽ ശക്തമാക്കി.

0Shares