മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘കല്യാണം’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘കല്യാണം’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘കല്യാണം’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. “പണ്ടേ നീ എന്നിൽ ഉണ്ടേ”എന്ന് തുടങ്ങുന്ന ഗാനം സിദ്ധാർഥ് മേനോനാണ് ആലപിച്ചിരിക്കുന്നത്. രാജീവ് നായരുടെ വരികൾക്ക് നവാഗതനായ പ്രകാശ് അലക്സ് ഈണം പകർന്നിരിക്കുന്നു. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. യൂട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിലും ഗാനം ഇപ്പോൾ ഇടം പിടിച്ചിട്ടുണ്ട്.

നവാഗതനായ രാജീവ് നായർ കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ‘കല്യാണം’ത്തിൽ വര്‍ഷ ബൊല്ലമ്മയാണ് നായിക. മുകേഷ്, ശ്രീനിവാസൻ, ഗ്രിഗറി ജേക്കബ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് രാധാകൃഷ്ണൻ നായർ എന്നിവർ ചേർന്നാണ് ഈ റൊമാന്റിക് കോമഡിയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ബിനേന്ദ്ര മേനോനും ചിത്രസംയോജനം സൂരജ് ഇ എസുമാണ് നിർവഹിച്ചിരിക്കുന്നത്. വയ ഫിലിംസിന്റെയും ശ്രീ സത്യ സായി ആർട്സിന്റെയും ബാനറുകളിൽ രാജേഷ് നായർ, കെ. കെ രാധാമോഹൻ, ഡോ. ടി. കെ ഉദയഭാനു എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

0Shares