മുംബൈ നഗരത്തില്‍ വന്‍ അഗ്‌നിബാധ; ബഹുനില കെട്ടിടം കത്തിയമര്‍ന്നു

  • Post category:news
  • Reading time:1 min read
You are currently viewing മുംബൈ നഗരത്തില്‍ വന്‍ അഗ്‌നിബാധ; ബഹുനില കെട്ടിടം കത്തിയമര്‍ന്നു

മുംബൈ: മുംബൈയി നഗരത്തിലെ ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ. ഇതോടെ നഗരത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ അഗ്‌നിബാധയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫോര്‍ട്ട് എരിയയിലെ പട്ടേല്‍ ചേംബറിലാണ് വന്‍ തീപിടത്തമുണ്ടായിരിക്കുന്നത്. ശനിയാഴ്ച രാവിലെയോടെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീപിടിച്ചത്. ഇതില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എങ്കിലും തീയണക്കുന്നതിനിടെ രണ്ട് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റു എന്നാണ് വിവരം. സംഭവത്തെത്തുടര്‍ന്ന് 18 ഓളം അഗ്‌നിശമനസേനാ യൂണിത്തുകള്‍ സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കുകയാണ്. നാല് മണിയോടെയാണ് തീ പിടുത്തമുണ്ടായത്.


അഗ്‌നിബാധയുടെ യഥാര്‍ത്ഥകാരണം ഇതുവരെ വ്യക്തമല്ല. നാല് വര്‍ഷമായി ആളൊഴിഞ്ഞു കിടക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. അതിനാല്‍ തന്നെ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. തീയണക്കുന്നതിനുള്ള സംവിധാനങ്ങള്‍ കെട്ടിടത്തിലുണ്ടായിരുന്നില്ലെ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ദക്ഷിണമുംബൈയിലെ ആദായനികുതി ഓഫീസില്‍ കഴിഞ്ഞ വെള്ളിയാഴ്ച വന്‍ തീപിടിത്തമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഉണ്ടായിരിക്കുന്ന ഈ തീ പിടുത്തവും മുംബൈ നഗരത്തെ ഭീതിയിലാഴ്ത്തിരിക്കുകയാണ്.

0Shares