മുംബൈ: മുംബൈ സേനാപതി മാര്‍ഗിലെ കമല മില്ലിനകത്തുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഇതില്‍ 12 പേര്‍ സ്ത്രീകളാണ്. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ 16 പേരുടെ നില അതീവ ഗുരുതരാണ്. നിരവധി ഓഫീസുകളും ഹോട്ടലുകളും ഫ്‌ലാറ്റുകളുമൊക്കെയുള്ള നാല്‍പ്പതോളം ഏക്കര്‍ കോമ്പൗണ്ടിലാണ് വ്യാഴാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ തീപിടുത്തമുണ്ടായത്.
മോജോ ബ്രിസ്റ്റോ എന്ന റെസ്റ്റോറന്റില്‍നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. മുളയും പ്ലാസ്റ്റിക്കും ഉപയോഗിച്ച് നിര്‍മിച്ച ഇന്റീരിയര്‍ ഭാഗങ്ങളാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്.വേഗത്തില്‍ തീപടര്‍ന്നതോടെ പലരും രക്ഷപെടാനായി ശുചിമുറികളില്‍ അഭയം തേടിയെങ്കിലും ഇവിടെ കുടുങ്ങുകയായിരുന്നു. അരമണിക്കൂര്‍കൊണ്ടാണ് ഈ ഹോട്ടലിന് സമീപത്തെ കെട്ടികങ്ങളെല്ലാം അഗ്‌നിക്കിരയായത്. നിരവധി വാര്‍ത്താ ചാനലുകളും മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ ഭാഗത്താണ്.
തീപിടുത്തത്തെത്തുടര്‍ന്ന് ചില ചാനലുകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചു. ജന്മദിനാഘോഷത്തിനെത്തിയവരാണ് മരിച്ചത്. സുരക്ഷാമാനദണ്ഡമില്ലാതെയാണ് മില്ല് പ്രവര്‍ത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. തീപിടിത്തമുണ്ടായ റസ്റ്ററന്റിന്റെ ഉടമയ്‌ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.
മുംബൈ നഗരത്തിലെ മില്ലിനകത്ത് വന്‍ തീപിടുത്തം; വെന്ത് മരിച്ചവരുടെ എണ്ണം 15 ആയി