മുംബൈ നഗരത്തിലെ ചേരിയില്‍ വന്‍ തീപിടുത്തം: തീയണക്കാനുള്ള ശ്രമം തുടരുന്നു

  • Post category:news
  • Reading time:1 min read
You are currently viewing മുംബൈ നഗരത്തിലെ ചേരിയില്‍ വന്‍ തീപിടുത്തം: തീയണക്കാനുള്ള ശ്രമം തുടരുന്നു

മുംബൈ: മുംബൈ നഗരത്തിന് സമീപമുള്ള ചേരിയില്‍ വന്‍ തീപിടുത്തം. നാഗര്‍ദാസ് റോഡിലുള്ള ബാന്ദ്ര ഫയര്‍ സ്റ്റേഷനു സമീപം ലാല്‍മതിയിലെ ചേരിയിലാണ് തീ പിടുത്തം. ചൊവ്വാഴ്ച 11 മണിയോടെയാണ് തിപിടുത്തമുണ്ടായത്.പത്തോളം ഫയര്‍ എഞ്ചിനുകള്‍ തീയണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. പാചക ഗ്യാസിന്റെ സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടിച്ചതെന്നാണ് പ്രാഥമീക വിവരം. മുപ്പതോളം കുടിലുകള്‍ കത്തി നശിച്ചിട്ടുണ്ട്. ആളപയമോ മറ്റ് നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

0Shares