മുംബൈ ഇന്ത്യന്‍സും പൂനെ സുപ്പര്‍ ജയന്റ്‌സും തമ്മിലുള്ള ഐ.പി.എല്‍ ഫൈനല്‍ പോരാട്ടം ഇന്ന് .

  • Post category:news
  • Reading time:1 min read
You are currently viewing മുംബൈ ഇന്ത്യന്‍സും പൂനെ സുപ്പര്‍ ജയന്റ്‌സും തമ്മിലുള്ള ഐ.പി.എല്‍ ഫൈനല്‍ പോരാട്ടം ഇന്ന് .

ഹൈദരബാദ്: ഐ.പി.എല്‍ പത്താം സീസണിലെ ഗ്രാന്‍ഡ് ഫിനാലെ ഇന്ന് ഹൈദരബാദില്‍ നടക്കും. ഫൈനലില്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും സ്റ്റീവ് സ്മിത്തിന്റെ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സും തമ്മിലാണ് കളി.രണ്ട് തവണ മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ വെച്ചും പിന്നെ പുനെയുടെ തട്ടകമായ എം.സി.എ സ്റ്റേഡിയത്തിലും കളിച്ച എല്ലാ മത്സരങ്ങളിലും
മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് റൈസിങ് പുനെ സൂപ്പര്‍ ജയന്റ്‌സ്. ഇന്നത്തെ ഫൈനലും കൂടിയായാല്‍ ഈ ഐ.പി.എല്ലില്‍ നാലാം തവണയാണ് ഏറ്റുമുട്ടുന്നത് .എം.എസ് ധോണി, വാഷിംങ്ടണ്‍ സുന്ദര്‍ എന്നിവരുടെ മികച്ച പ്രകടനം പൂനെയെ ക്വാളിഫയറില്‍ എത്തിച്ചു. രഹാനെ ഫോം വീണ്ടെടുത്തതും പുനെയ്ക്ക് നല്ല വാര്‍ത്തയാണ്.


ക്വാളിഫയറില്‍ പുനെയോട് തോറ്റെങ്കിലും കൊല്‍ക്കത്തയ്‌ക്കെതിരായ ആധികാരിക ജയത്തോടെയാണ് മുംബൈ ഫൈനലില്‍ എത്തിയത്. ബൗളിംഗ് നിരയുടെ അപാരഫോമിലാണ് മുംബൈയുടെ കുതിപ്പ്. കരണ്‍ ശര്‍മയും ജസ്പ്രീത് ഭുമ്രയും ചേര്‍ന്ന് കൊല്‍ക്കത്തയെ ശരിക്കും കശാപ്പ് ചെയ്തുകളഞ്ഞു. ബാറ്റിംഗ് നിര താരതമ്യേന സംഭാവന ചെയ്തത് കുറവാണ് ഈ സീസണില്‍. പുനെ നാലാമതും മുംബൈയെ തോല്‍പ്പിച്ച് ആദ്യമായി ഐ.പി.എല്‍ കപ്പ് നേടുമോ അതോ പുനെയോട് പകരം വീട്ടി മുംബൈ ഇന്ത്യന്‍സ് മൂന്നാം ഐ.പി.എല്‍ കിരിടീം സ്വന്തമാക്കുമോ. ഇതാണ് ചോദ്യം. എന്തായാലും പോരാട്ടം കടുത്തതായിരിക്കും എന്ന് ഉറപ്പാണ്.

0Shares