മുംബൈ: ഛത്രപതി ശിവാജി സ്മാരകത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തറക്കല്ലിടും. 3,600 കോടി രൂപ ചിലവില്‍ മഹാരാഷ്ട്ര സര്‍ക്കാറാണ് മുംബൈയില്‍ അറബികടലിന്റെ തീരത്ത് സ്മാരകം പണിയുന്നത്.

തീരത്തു നിന്നും 1.5 കിലോമീറ്റര്‍ അകലെ കടലിലേക്ക് തള്ളി നല്ക്കുന്ന പാറകൂട്ടങ്ങളിലാണ് 192 മീറ്റര്‍ ഉയരത്തില്‍ ഛത്രപതി ശിവാജിയുടെ കൂറ്റല്‍ പ്രതിമ പണിയുന്നത്. ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ ഛത്രപതി ശിവാജിയുടെ പ്രതിമയായിരിക്കും ഇതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വ്യക്തമാക്കി.
