
മുംബൈയില്‍ ഉള്ളി മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. 21,000രൂപ വില വരുന്ന 168 കിലോയോളം ഉള്ളിയാണ് ഇവര്‍ മോഷ്ടിച്ചത്. ഡോംഗ്രി മാര്‍ക്കറ്റിലെ കടകളില്‍ നിന്ന് ഉള്ളി മോഷ്ടിച്ചെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

ഇന്നലെ ഡോംഗ്രിയിലെ രണ്ട് കടകളില്‍ നിന്നായാണ് ഉള്ളി മോഷണം നടത്തിയത്. അക്ബര്‍ ഷെയിഖ്, ഇര്‍ഫാന്‍ ഷെയിഖ് എന്നിവരുടെ കടകളില്‍ നിന്നാണ് ഉള്ളി നഷ്ടപ്പെട്ടത്. രാവിലെ കടതുറന്ന് നോക്കിയപ്പോഴാണ് സംഭരിച്ചുവച്ചിരുന്ന ഉള്ളി ചാക്കോടെ കാണാതായെന്ന് ഇരുവരും അറിഞ്ഞത്.
അക്ബറിന്‍റെ കടയില്‍ 112കിലോ ഉള്ളിയും ഇര്‍ഫാന്‍റെ കടയില്‍ 56 കിലോ ഉള്ളിയുമാണ് ഉണ്ടായിരുന്നത്. കടകളിലെയും മാര്‍ക്കറ്റിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.
