മുംബൈ: മുബൈയില്‍ ഗോരഗാവിനടുത്ത് ആരെയ് കോളനിയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.


ഹെലികോപ്റ്റര്‍ പൂര്‍ണ്ണമായും കത്തി നശിച്ചെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടകാരണം വ്യക്തമല്ല. രണ്ട് അഗ്നിശമനസേന യൂണിറ്റുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.