മീ ടൂ വിവാദത്തില്‍ കുടുങ്ങിയ റിയാസ് കോമു രാജി വച്ചു; ആരോപണം അന്വേഷിക്കുമെന്ന് ബിനാലെ ഫൗണ്ടേഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing മീ ടൂ വിവാദത്തില്‍ കുടുങ്ങിയ റിയാസ് കോമു രാജി വച്ചു; ആരോപണം അന്വേഷിക്കുമെന്ന് ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: മീ ടൂ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി ബിനാലെ സഹസ്ഥാപകനും നിലവില്‍ കൊച്ചി ബിനാലെയുടെ സെക്രട്ടറിയുമായ റിയാസ് കോമു രാജി വെച്ചു. ആരോപണത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ ബിനാലെയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതായി റിയാസ് കോമു വ്യക്തമാക്കി. ആരോപണത്തില്‍ റിയാസ് കോമുവിനെതിരെ ബിനാലെ ഫൗണ്ടേഷന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ആരോപണത്തില്‍ അന്വേഷണ കമ്മീഷനെ നിയമിക്കുന്നതെന്നും ബിനാലെ ഫൗണ്ടേഷന്‍ വ്യക്തമാക്കി. തങ്ങളുമായി ബന്ധപ്പെട്ടവരുടെ സുരക്ഷയും കരുതലും ഞങ്ങളുടെ ഉത്തരവാദിത്യമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അതിന് ഫൗണ്ടേഷന്‍ എല്ലാ നടപടികളും സ്വീകരിക്കും. ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസമാണ് റിയാസ് കോമുവിനെതിരെ മീ ടു ആരോപണവുമായി ചിത്രകാരിയായ യുവതി രംഗത്തെത്തുന്നത്. കൊച്ചിയില്‍ വിളിച്ചുവരുത്തി റിയാസ് കോമു ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു ചിത്രകാരിയുടെ ആരോപണം. മീ ടൂ വെളിപ്പെടുത്തലുകള്‍ക്കായുള്ള ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ആരോപണം.

0Shares