മീ ടൂ അലന്‍സിയറിന് തിരിച്ചടിയായി; നടനെ വെച്ചുള്ള സിനിമ ക്യാമറാമാന്‍ ഷാജി പട്ടണം ഒഴിവാക്കി

  • Post category:news
  • Reading time:1 min read
You are currently viewing മീ ടൂ അലന്‍സിയറിന് തിരിച്ചടിയായി; നടനെ വെച്ചുള്ള സിനിമ ക്യാമറാമാന്‍ ഷാജി പട്ടണം ഒഴിവാക്കി

തിരുവനന്തപുരം: മീ ടൂ ആരോപണത്തില്‍ കുടുങ്ങിയ നടന്‍ അലന്‍സിയര്‍ ലോപ്പസിന് വീണ്ടും തിരിച്ചടി. നടനുമായി ചെയ്യാനുദ്ദേശിച്ചിരുന്ന സിനിമ വേണ്ടെന്നു വെക്കുന്നുവെന്ന് ക്യാമറാമാന്‍ ഷാജി പട്ടണം അറിയിച്ചു.
അലന്‍സിയര്‍ ചെയ്തത് തെമ്മാടിത്തരം. ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതും. അലന്‍സിയര്‍ മായി സിനിമാ മേഖലയില്‍ മാത്രമല്ല ഒരുതരത്തിലും സഹകരിക്കില്ലെന്നും ഷാജി പറഞ്ഞു.നടി ദിവ്യാ ഗോപിനാഥിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഷാജി ഫെയ്‌സ്ബുക്കിലൂടെ ഈ പ്രഖ്യാപനം നടത്തിയത്. ഷൂട്ടിംഗിനിടെ അലന്‍സിയര്‍ ലൈംഗിക പീഡനത്തിന് ശ്രമിച്ചെന്ന വിവരം സാമൂഹ്യമാധ്യമത്തിലൂടെ പേരു വെളിപ്പെടുത്താതെയായിരുന്നു നടി പുറത്തു വിട്ടത്. തന്റെ നാലാമത്തെ ചിത്രത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണ് അലന്‍സിയറില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. നേരിട്ട് പരിചയപ്പെടുന്നത് വരെ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അലന്‍സിയര്‍ എന്നും നടി വെളിപ്പെടുത്തിയിരുന്നു. പിന്നീട് പല തവണയായി അലന്‍സിയറില്‍ നിന്ന് നേരിടേണ്ടി വന്ന അതിക്രമങ്ങളും അവര്‍ അക്കമിട്ട് നിരത്തുകയായിരുന്നു.

0Shares