#മീ ടു രേവതിക്ക് എട്ടിൻ്റെ പണികൊടുത്തു; ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല? വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി

  • Post category:news
  • Reading time:1 min read
You are currently viewing #മീ ടു രേവതിക്ക് എട്ടിൻ്റെ  പണികൊടുത്തു; ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല? വെളിപ്പെടുത്തലില്‍ വിശദീകരണവുമായി നടി

കൊച്ചി: സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ കൂടുതല്‍ വിശദീകരണവുമായി നടിയും ഡബ്ല്യൂസിസി അംഗവുമായ രേവതി. കഴിഞ്ഞ ദിവസം നടന്ന ഡബ്യുസിസി വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച 17 വയസുള്ള പെണ്‍കുട്ടിയുടെ വിഷയത്തില്‍ ലൈംഗിക പീഡനമോ ശാരീരിക ഉപദ്രവമോ നടന്നിട്ടില്ലെന്ന് നടി രേവതി. സിനിമാ മേഖലയിലെ അരക്ഷിതാവസ്ഥ ചൂണ്ടിക്കാണിക്കുകയായിരുന്നുവെന്നും രേവതി വ്യക്തമാക്കി. 26 വര്‍ഷം മുമ്പ് നടന്ന സംഭവം ഇപ്പോഴും പ്രസക്തമായതിനെ തുടര്‍ന്നാണ് സൂചിപ്പിച്ചതെന്നും രേവതി കൂട്ടിച്ചേര്‍ത്തു.സിനിമാ ഷൂട്ടിംഗിനിടെ പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടി രേവതിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനയായ ജിയാസ് ജമാലാണ് പരാതിയുമായി എറണാകുളം സെന്‍ട്രല്‍ പോലീസിന് പരാതി നല്‍കിയിരുന്നു. പീഡനവിവരം അറിഞ്ഞിട്ടും ഇത് പുറത്ത് പറയാതെ വര്‍ഷങ്ങളായി മറച്ചുവച്ചതിന് രേവതിക്കെതിരേയും കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂ.സി.സി അംഗങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നടി രേവതി പതിനേഴുകാരി പീഡനത്തിന് ഇരയായ കാര്യം വെളിപ്പെടുത്തിയത്. 17കാരി രാത്രി തന്റെ വാതിലില്‍ മുട്ടി, രക്ഷിക്കണമെന്ന് അപേക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിനേഴ് വയസുകാരിയായ പെണ്‍കുട്ടി സിനിമാ ലൊക്കേഷനില്‍വെച്ച് രാത്രി തന്റെ വാതിലില്‍ മുട്ടി ചേച്ചി രക്ഷിക്കണം എന്നു പറഞ്ഞൊരു സംഭവമുണ്ടായിട്ടുണ്ടെന്നും ഇനി ആര്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകരുതെന്നുമായിരുന്നു രേവതി പറഞ്ഞത്.

0Shares