‘മീശ’ മാതൃഭൂമിക്ക് എട്ടിൻ്റെ പണി കൊടുത്തു; സ്വര്‍ണ വ്യാപാര രംഗത്തെ ഭീമന്‍മാരായ ഭീമ ജ്വല്ലേഴ്‌സ് ഇനി പരസ്യം നല്‍കില്ല

  • Post category:news
  • Reading time:1 min read
You are currently viewing ‘മീശ’ മാതൃഭൂമിക്ക് എട്ടിൻ്റെ  പണി കൊടുത്തു; സ്വര്‍ണ വ്യാപാര രംഗത്തെ ഭീമന്‍മാരായ ഭീമ ജ്വല്ലേഴ്‌സ് ഇനി പരസ്യം നല്‍കില്ല

കൊച്ചി: മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ വിവാദം വിട്ടുമാറാതെ മാതൃഭൂമി. സ്വര്‍ണ വ്യാപാര രംഗത്തെ ഭീമന്‍മാരായ ഭീമ ജ്വല്ലേഴ്‌സ് ഇനി പരസ്യം നല്‍കില്ലെന്ന് അറിയിച്ചിരിക്കുകയാണ്. ഭീമ ജ്വല്ലേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പരക്കെ പ്രതിഷേധമുയര്‍ന്നതോടയാണ് പരസ്യം നല്‍കുന്നത് നിര്‍ത്തിവയ്ക്കുന്നുവെന്നറിയിച്ചത്. ഫെയ്‌സ്ബുക്ക് വഴിയാണ് ഭീമ പുതിയ തീരുമാനം അറിയിച്ചത്. എസ് ഹരീഷിന്റെ മീശ നോവല്‍ പ്രസിദ്ധീകരിച്ചതിനുപിന്നാലെ പത്രം ഒഴിവാക്കാന്‍ ചില സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. നോവലിലെ പരാമര്‍ശങ്ങള്‍ ഹിന്ദുമത ആചാരങ്ങളെ വൃണപ്പെടുത്തുന്നതും മത വിശ്വാസികളെ അവഹേളിക്കുന്നതുമാണെന്നും പറഞ്ഞാണ് സംഘപരിവാര്‍ നോവലിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. ഇതിന് പിന്നാലെ മാതൃഭൂമി നോവല്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡിസി ബുക്ക്‌സ് നോവല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് മികച്ച പ്രതികരണമാണ് ഡി.സി ബുക്ക്‌സ് പ്രസിദ്ധീകരിച്ച ശേഷം നോവലിന് ലഭിച്ചത്. അതേ സമയം ഭീമയുടെ പുതിയ തീരുമാനത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിന് ചുവടെ വരുന്നത്.

0Shares