മീടൂ ആരോപണങ്ങള്‍ നേരിടുന്നതിനിടെ വൈരമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മീടൂ ആരോപണങ്ങള്‍ നേരിടുന്നതിനിടെ വൈരമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് സൂചന. മധുര അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. പശുമലൈയിലുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നു അദ്ദേഹം. ഇവിടെ നിന്നാണ് ആശുപത്രിയിലേയ്‌ക്കെത്തിച്ചത്. മീടു ക്യാമ്പയ്ന്റെ ഭാഗമായി ഗായിക ചിന്മയിയുള്‍പ്പെടെയുള്ളവരില്‍ നിന്ന് ഗുരുതര ആരോപണങ്ങള്‍ നേരിടുകയാണ് വൈരമുത്തു. ആരോപണങ്ങളില്‍ ചിന്മയിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് വൈരമുത്തു പറഞ്ഞിരുന്നു. പ്രമുഖര്‍ക്കെതിരെ ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത് ഫാഷനായാണ് ചിന്മയിയെപ്പോലുള്ളവര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

0Shares