മീടു ക്യാംപെയ്‌നുകള്‍ സിനിമ ലോകത്ത് ചൂട് പിടിക്കുന്നു; ഒടുവില്‍ ഇന്ത്യന്‍ സിനിമയുടെ കാരണവര്‍ അമിതാഭ് ബച്ചന് നേരെയും ആരോപണം

  • Post category:news
  • Reading time:1 min read
You are currently viewing മീടു ക്യാംപെയ്‌നുകള്‍ സിനിമ ലോകത്ത് ചൂട് പിടിക്കുന്നു; ഒടുവില്‍ ഇന്ത്യന്‍ സിനിമയുടെ കാരണവര്‍ അമിതാഭ് ബച്ചന് നേരെയും ആരോപണം

മുംബൈ: മീടു ക്യാംപെയ്‌നുകള്‍ സിനിമ ലോകത്തും മറ്റു മേഖലയിലും ചൂട് പിടിക്കുന്ന ചര്‍ച്ചയായി മാറി കഴിഞ്ഞിരിക്കുകയാണ്. പ്രമുഖരമായ വ്യക്തികള്‍ക്ക് നേരെയുള്ള സിനിമ പ്രവര്‍ത്തകരായ സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ അടിമുടി ഞെട്ടിപ്പിച്ചിട്ടുണ്ട്. ഇരു ഇടവേളയ്ക്ക് ശേഷം നടി തനുശ്രീദത്തയാണ് മീടുവുമായി വീണ്ടും രംഗത്തെത്തിയത്. തനുശ്രീയുടെ വെളിപ്പെടുത്തല്‍ പ്രമുഖ നടന്‍ നാന പടേക്കറിനെതിരെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേരിടേണ്ടി വന്ന ദുരനുഭവമായിരുന്നു തനുശ്രീ പങ്കുവെച്ചത്. തനുശ്രീയ്ക്ക് പിന്നാലെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിത ഒരു മീടൂ വെളിപ്പെടുത്തല്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ കാരണവര്‍ സ്ഥാനം അലങ്കരിക്കുന്ന അമിതാഭ് ബച്ചന് നേരെയാണ് ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നത്. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് സപ്ന ഭവാനിയാണ് ബിഗ്ബിയ്ക്ക് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
നിങ്ങളുടെ സത്യം വൈകാതെ പുറംലോകം അറിയുമെന്നായിരുന്നു ബച്ചനുള്ള സപ്ന ഭവാനിയുടെ മുന്നറിയിപ്പ്. താങ്കളുടെ ചിത്രമായ പിങ്ക് തീയറ്ററില്‍ എത്തി തിരിച്ചുപോയതുപോലെ താങ്കളുടെ ആക്ടിവിസവും വൈകാതെ തിരിച്ചുപോകുമെന്ന് സപ്ന ട്വിറ്ററില്‍ പരിഹസിച്ചു.ബച്ചന്റെ ട്വിറ്റര്‍ കുറിപ്പിനുള്ള മറുപടിയായാണ് സപ്ന ഇക്കാര്യം പറഞ്ഞത്.

0Shares