‘മിസ്റ്റര്‍ മോദി, ഞാന്‍ ഇന്ദുലേഖ. എന്നെ വേഷം കൊണ്ട് തിരിച്ചറിയൂ’ : വൈറലായി ഇന്ദുലേഖ

  • Post category:news
  • Reading time:1 min read
You are currently viewing ‘മിസ്റ്റര്‍ മോദി, ഞാന്‍ ഇന്ദുലേഖ. എന്നെ വേഷം കൊണ്ട് തിരിച്ചറിയൂ’ : വൈറലായി ഇന്ദുലേഖ

രാജ്യവ്യാപകമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. വ്യത്യസ്തമായി പ്രതിഷേധിച്ച മലയാളി നിയമ വിദ്യാര്‍ത്ഥിനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ ഹിജാബ് ധരിച്ചെത്തിയ ഇന്ദുലേഖ പാര്‍ത്ഥന്‍റെ ചിത്രമാണ് ചര്‍ച്ചയായത്.

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഇന്ദുലേഖയെ അഭിനന്ദിച്ച് മുന്‍ എം.പി എം. ബി രാജേഷ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. സർഗാത്മകവും കുറിക്ക് കൊള്ളുന്നതുമായ പ്രതിഷേധം നടത്തിയ ഇന്ദുലേഖയെച്ചൊല്ലി അഭിമാനിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ 15 കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ‘മിസ്റ്റര്‍ മോദി, ഞാന്‍ ഇന്ദുലേഖ. എന്നെ വേഷം കൊണ്ട് തിരിച്ചറിയൂ’ എന്നെഴുതിയ പ്ലക്കാര്‍ഡും കയ്യിലേന്തി ഹിജാബ് ധരിച്ചാണ് ഇന്ദുലേഖ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

https://www.facebook.com/mbrajeshofficial/photos/a.620052198055794/2837022409692084/?type=3&theater

0Shares