മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജി വെച്ചു; കുമ്മനം ശശി തരൂരിനെ തോല്‍പ്പിച്ചിരിക്കുമെന്ന് വി. മുരളീധരന്‍

  • Post category:news
  • Reading time:1 min read
You are currently viewing മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജി വെച്ചു; കുമ്മനം ശശി തരൂരിനെ തോല്‍പ്പിച്ചിരിക്കുമെന്ന് വി. മുരളീധരന്‍

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ രാജി വെച്ചു.കുമ്മനത്തിന്‍റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. തിരുവനന്തപുരത്ത് മത്സരിക്കാന്‍ കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ല എന്ന നിലപാടാണ് ആദ്യം മുതല്‍ തന്നെ ആര്‍.എസ്.എസ് നേതൃത്വം എടുത്തത്. ഈ തീരുമാനമാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിനെ കുമ്മനത്തെ തിരികെ കൊണ്ട് വരാനുള്ള തീരുമാനത്തിന് ഇടയാക്കിയത്.

അതേസമയം, കുമ്മനത്തിന്‍റെ വരവ് പാര്‍ട്ടിക്ക് ഉണര്‍വേകും. ബി.ജെ.പിക്ക് നിലവില്‍ ലഭിക്കാവുന്ന നല്ല സ്ഥാനാര്‍ത്ഥിയാണ് കുമ്മനം. തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്‍റെ ശശി തരൂരിനെ കുമ്മനം തോല്‍പ്പിച്ചിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. കുമ്മനത്തിന്‍റെ വരവിനെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും പ്രതികരിച്ചു.

0Shares