കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ക്രോണിനെതിരെ പോക്‌സോ കുറ്റം ചുമത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് പോക്‌സോ ചുമത്തിയത്. മിഷേലിനെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന് മറ്റൊരു കേസും ക്രോണിനെതിരെ എടുത്തിട്ടുണ്ട്.

കൊച്ചിയില്‍ സി.എ വിദ്യാര്‍ഥിനിയായിരുന്ന മിഷേല്‍ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അയല്‍ക്കാരനും അകന്ന ബന്ധുവുമായ ക്രോണിനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ പോലീസ് നടപടി ഉണ്ടായിരിക്കുന്നത്.