മുംബൈ: മിഷന്‍ ഇംപോസിബിള്‍ 6 ന്റെ ഒരു ഭാഗം ഇന്ത്യയില്‍ ചിത്രീരിക്കാനൊരുങ്ങി ക്രിസ്റ്റഫര്‍ മഗ്വുറി. ചിത്രത്തിന്റെ ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിലെ പ്രധാനപ്പെട്ട രംഗങ്ങളാണ് ഇന്ത്യയില്‍ വച്ച് ചിത്രീകരിക്കുന്നത്. 2011 ല്‍ പുറത്തിറങ്ങിയ മിഷന്‍ ഇംപോസിബിള്‍ ഗോസ്റ്റ് പ്രോട്ടോക്കോളിലെ ഒരു ചെറിയ രംഗം ഇന്ത്യയില്‍ വച്ച് ചിത്രീകരിച്ചിരുന്നു. ടോം ക്രൂയിസ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ക്രിസ്റ്റഫര്‍ മഗ്വുറിയാണ്.
