തിരുവനന്തപുരം: ജാതിവും മതവും നോക്കാതെ പ്രണയിച്ച് മിശ്രവിവാഹം ചെയ്തതിന് എസ്.ഡി.പി.ഐ നേതാക്കളുടെ വധഭീഷണിയുണ്ടെന്ന് പരാതി. ദമ്പതികള്‍ ഫേസ്ബുക്ക് വീഡിയോവിലാണ് സംഭവം പരസ്യമാക്കിയത്. കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങല്‍ സ്വദേശിയായ ഹാരിസണും ഷെഹാനയും വിവാഹിതരായത്. തുടര്‍ന്ന് ഇവര്‍ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എസ്.ഡി.പി.ഐ നേതാക്കളായ ഷംസി, നിസാര്‍ തുടങ്ങിയവര്‍ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് ഇരുവരും ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി. വധുവിന്റെ ബന്ധുക്കളും എസ്ഡിപിഐക്കാരുമാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ദമ്പതികള്‍ ആരോപിക്കുന്നു. അവര്‍ വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കെവിനെ പോലെയാവാന്‍ തനിക്ക് താത്പര്യമില്ലെന്നും ഹാരിസണ്‍ പറഞ്ഞു.
തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും മതം മാറാന്‍ ഹാരിസന്റെ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നില്ലെന്നും ഷെഹാന പറഞ്ഞു. എസ്.ഡി.പി.ഐക്കാര്‍ ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ് ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലാനെന്നും തനിക്ക് ഹാരിസണിന്റെ കൂടെ ജീവിക്കാനാണ് താത്പര്യമെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഫേസ്ബുക്കില്‍ ദമ്പതികള്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ പോലീസ് ഇടപെട്ടു. ഇരുവര്‍ക്കും സംരക്ഷണം നല്‍കാന്‍ വേണ്ട നടപടികള്‍ പോലീസ് കൈക്കൊള്ളുമെന്നു അറിയിച്ചു.
മിശ്രവിവാഹിതരായ യുവദമ്പതികള്‍ക്ക് എസ്.ഡി.പി.ഐക്കാരുടെ വധ ഭീഷണി; ഫേസ്ബുക്കില്‍ സഹായം അഭ്യര്‍ത്ഥിച്ച് വീഡിയോ; വൈറലായതോടെ പോലീസ് ഇടപെട്ടു