മില്‍മ വില കൂട്ടുന്നു

  • Post category:news
  • Reading time:1 min read
You are currently viewing മില്‍മ വില കൂട്ടുന്നു

കൊച്ചി : പാല്‍വില വര്‍ധിപ്പിക്കാന്‍ മില്‍മ തീരുമാനം.  കൊച്ചിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. എന്നാല്‍ ലിറ്ററിന് എത്രരൂപ കൂട്ടണമെന്ന കാര്യം സര്‍ക്കാരുമായി ആലോചിച്ചാകും തീരുമാനിക്കുക. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന പാല്‍ വില ഉയരുകയും ആഭ്യന്തര പാലുല്‍പാദനം കുറഞ്ഞതുമാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് മില്‍മ പറയുന്നു.

ആഭ്യന്തരമായി ലഭിക്കുന്ന പാലില്‍ ഒരു ലക്ഷം ലിറ്ററിന്റെ കുറവുണ്ടായി.
ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ പാല്‍ ഇറക്കുമതി ചെയ്യേണ്ടിവരും. നിലവില്‍ പ്രതിദിനം മൂന്ന് ലക്ഷം ലിറ്ററാണ് ഇറക്കുമതി ചെയ്യുന്നത്. ലിറ്ററിന് 36, 38,40 എന്നിങ്ങനെയാണ് ഇപ്പോള്‍ മില്‍മ പാല്‍ വില.ലിറ്ററിന് 2 രൂപ വര്‍ധിച്ചേക്കുമെന്നാണ് സൂചന.

 

0Shares