മിനി സ്‌ക്രീന്‍ താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മിനി സ്‌ക്രീന്‍ താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു


മഹാനദി എന്ന പ്രശസ്ത കന്നട സീരിയലിലെ അഭിനേതാക്കളായ രചനയും ജീവനും കാറപകടത്തില്‍ മരിച്ചു. ഏഴ് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.ജീവനായിരുന്നു വണ്ടിയോടിച്ചത്. എതിരെ വന്ന ട്രാക്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. രഞ്ജിത്ത്, ഉത്തം, ഹൊന്നേഷ്, കാര്‍ത്തിക്, എറിക് എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സീരിയലിലെ മറ്റൊരു സുഹൃത്തായ കാര്‍ത്തിക്കിന്റെ പിറന്നാളോടനുബന്ധിച്ച് കുക്കിയിലെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ പോയതായിരുന്നു ഇരുവരും. ഇന്ന് പുലര്‍ച്ചെ മാലുരിലെ സോലുരില്‍ വെച്ചാണ് അപകടമുണ്ടായത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

0Shares