കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ഇതിന്റെ ഭാഗമായി ജനുവരി പത്തൊമ്പതിന് സൂചനാ പണിമുടക്ക് നടത്തുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു.

ഡീസല്‍ വില വര്‍ധനയുടെ സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ബസ് ഉടമകള്‍ പറഞ്ഞു. മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്നും ഒമ്പത് ആക്കണമെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച് ഡിസംബറില്‍ ബസ് ഉടമകള്‍ ഗതാഗതി മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടു.