മിഠായി വാഗ്ദാനം പെണ്‍കുട്ടികള്‍ക്കുള്ള ചതിക്കുഴിയോ? യത്തീം ഖാനയിലെ വിദ്യാര്‍ത്ഥിനികളെ ലൈഗികമായി പീഡിപ്പിച്ചത് ഇങ്ങനെ…

  • Post category:news
  • Reading time:1 min read
You are currently viewing മിഠായി വാഗ്ദാനം പെണ്‍കുട്ടികള്‍ക്കുള്ള ചതിക്കുഴിയോ? യത്തീം ഖാനയിലെ വിദ്യാര്‍ത്ഥിനികളെ ലൈഗികമായി പീഡിപ്പിച്ചത് ഇങ്ങനെ…

വയനാട്: വയനാട് കല്‍പ്പറ്റയ്ക്ക് സമീപമുള്ള യത്തീംഖാനയില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍. 15 വയസില്‍ താഴെയുളള ആറുവിദ്യാര്‍ത്ഥിനികളാണ് പീഡനത്തിന് ഇരയായത്. മിഠായി നല്‍കി പ്രലോഭിപ്പിച്ചാണ് പീഡനം നടത്തിയതെന്ന് യത്തീംഖാന അധികൃതര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാകുന്നത്. ഹോസ്റ്റലില്‍ നിന്നും സ്‌കൂളിലേക്ക് പോകും വഴി കുട്ടികള്‍ക്ക് മിഠായികള്‍ വാഗ്ദാനം ചെയ്ത് കടകളിലെത്തിച്ചാണ് പീഡനം നടത്തിയത്. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചെന്നും പരാതിയുണ്ട്.

ചില ദിവസങ്ങളില്‍ യത്തീംഖാനയുടെ സമീപത്തുള്ള കടയുടെ പിറക് വശത്ത് നിന്ന് വിദ്യാര്‍ത്ഥിനികള്‍ ഇറങ്ങിവരുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷ ജീവനക്കാരന്‍ അധികൃതര്‍ക്ക് വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ട് പെണ്‍കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. ജനുവരി മുതല്‍ ഇത്തരത്തില്‍ പല തവണ പീഡനത്തിന് വിധേയരായതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കി. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളും പിടിയിലായിട്ടുണ്ടെന്ന് കല്‍പ്പറ്റ പോലീസ് അറിയിച്ചു. അതേസമയം പതിനൊന്നോളം പേരാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. കുറ്റക്കാര്‍ക്കെതിരെ പോക്സോ നിയമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതുകൊണ്ട് പ്രതികളെക്കുറിച്ച് പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മറ്റ് കുട്ടികളും ഇത്തരത്തില്‍ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

 

0Shares