കൊച്ചി: മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത് സുരഭിയ്ക്കായിരുന്നുവെന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ അഭിപ്രായപ്പെട്ടു. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ സുരഭിയുടെ പ്രകടനം അത്രയും ശക്തവും തീവ്രവുമായിരുന്നുവെന്ന് ചിത്രത്തിന് പശ്ചാത്തലസംഗീതം നല്‍കിയ ഓസേപ്പച്ചന്‍ പറഞ്ഞു. സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രത്തിന് സുരഭി പ്രത്യേക ജൂറി പരാമര്‍ശത്തിനപ്പുറം മികച്ച നടിക്കുള്ള അവാര്‍ഡ് അര്‍ഹിച്ചിരുന്നുതായി ഔസേപ്പച്ചന്‍ പറഞ്ഞു. പൊതുവില്‍ ഇത്തവണത്തെ ജ്യൂറി അര്‍ഹതയുള്ളവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. എന്നാല്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സുരഭിയാണ് അര്‍ഹിച്ചിരുന്നത്. സുരഭിയുടെ അഭിനയം തന്നെ ശരിക്കും അത്ഭുതപ്പെടുത്തുകയുണ്ടായി. സിനിമയുടെ ഏതാനും ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നതെന്ന് സുരഭിയെ വിളിച്ച് പറഞ്ഞതായും ഔസേപ്പച്ചന്‍ വെളിപ്പെടുത്തി.

കഥാപാത്രത്തില്‍ പൂര്‍ണമായും ലയിച്ച് ശരീരഭാഷ ഉള്‍ക്കൊണ്ടാണ് സുരഭി അഭിനയിച്ചത്. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ സുരഭി പുലര്‍ത്തിയ അര്‍പ്പണബോധത്തിന് സമാനതകളില്ല. മാത്രമല്ല മിന്നാമിനുങ്ങിലേത് വളരെ കരുത്തുറ്റതും ഭാവസാന്ദവുമായ കഥാപാത്രമാണ്. സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രത്തിന് സുരഭി പ്രത്യേക ജൂറി പരാമര്‍ശത്തിനപ്പുറം മികച്ച നടിക്കുള്ള അവാര്‍ഡ് പൂര്‍ണ്ണമായും അര്‍ഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രജിഷ നന്നായി ചെയ്തിട്ടുണ്ട്. എന്നാല്‍ ആ കഥാപാത്രത്തിന് കാര്യമായ അഭിനയ സാധ്യതകളില്ലായിരുന്നു. മാത്രമല്ല ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തില്‍ നാല് കഥാപാത്രങ്ങളില്‍ ഒന്നു മാത്രമായിരുന്നു രജിഷ അവതരിപ്പിച്ചത്. മികച്ച നടിയ്ക്കുള്ള പുരസ്‌കാര നിര്‍ണ്ണയം ശരിയായ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടല്ല നടത്തിയത് എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഔസേപ്പച്ചന്‍ കൂട്ടിചേര്‍ത്തു.
.
https://www.youtube.com/watch?v=wKFPEM4p3e4