തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ന് പ്രഖ്യാപിക്കും. അവാര്‍ഡിനര്‍ഹരായവരുടെ പേരു വിവരങ്ങള്‍ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തൊട്ടു മുമ്പ് മാത്രമേ വെളിപ്പെടുത്തുകയുള്ളൂ. വൈകീട്ട് അഞ്ചിനാണ് പി. ആര്‍ ചേംബറില്‍ മന്ത്രി എ.കെ ബാലന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. ഒഡിഷ സംവിധായകനും ക്യാമറാമാനുമായ എ.കെ ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചിരിക്കുന്നത്.

കുമ്മട്ടിപാടത്തിലെ അഭിനയത്തിന് വിനായകന് മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കും എന്നാണ് പ്രതീക്ഷ. കാട് പൂക്കുന്ന നേരത്തിലെ അഭിനയത്തിന് റിമാ കല്ലിംങലിനും മികച്ച ചിത്രത്തിന് വിധു വിന്‍സെന്റിന്റെ മാന്‍ഹോളിനും അവാര്‍ഡ് ലഭിക്കുമെന്നും സൂചനയുണ്ട്. ഒപ്പം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍ എന്നീ ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തെ പിന്‍തള്ളിയാണ് കമ്മട്ടിപാടം എന്ന ഒറ്റ സിനിമയിലെ അഭിനയത്തിലൂടെ വിനായകന്‍ പ്രേക്ഷകഹൃദയം കീഴടക്കിയത്.