മികച്ച കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള സംസ്ഥാന തല അവാര്‍ഡ് പ്രഖ്യാപിച്ചു; ഇവര്‍ക്കാണ് പുരസ്‌കാരം

  • Post category:news
  • Reading time:1 min read
You are currently viewing മികച്ച കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള സംസ്ഥാന തല അവാര്‍ഡ് പ്രഖ്യാപിച്ചു; ഇവര്‍ക്കാണ് പുരസ്‌കാരം

തിരുവനന്തപുരം: വിവിധ തലങ്ങളില്‍ കൃഷി വകുപ്പില്‍ സേവനം അനുഷ്ഠിക്കുന്ന മികച്ച കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള സംസ്ഥാന തല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍- കൃഷി ജോയിന്റ് ഡയറക്ടര്‍ പുരസ്‌കാരം തൃശൂരിലെ എസ് ജയലളിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ടാം സ്ഥാനം ടി.ആര്‍ ഉഷ ദേവിക്കും(കാസര്‍കോട്), മൂന്നാം സ്ഥാനം എം.ശ്രീദേവിക്കും(എറണാകുളം) ലഭിച്ചു. മികച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പുരസ്‌കാരത്തില്‍ പത്തനംതിട്ടയിലെ സുജ ജോര്‍ജ്ജിനും കെ.എം ശോശാമ്മക്കും ഒന്നാംസ്ഥാനം നേടി. മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പുരസ്‌കാരത്തില്‍ ടി സുശീല(ഇരിങ്ങാലക്കുട) ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം എ.കെ സരസ്വതിക്ക്(കുഴല്‍മന്ദം) ലഭിച്ചു. മൂന്നാം സ്ഥാനം പി.ടി ഗീത(വണ്ടൂര്‍), ബിജി തോമസ്(മുളന്തുരുത്തി) എന്നിവര്‍ക്ക് ലഭിച്ചു. മികച്ച കൃഷി ഓഫീസര്‍ മാരായി എടയൂരിലെ പി ശ്രീകല(ഒന്നാം സ്ഥാനം), കണ്ണൂര്‍ മയ്യിലിലെ പി.കെ.രാധാകൃഷ്ണന്‍(രണ്ടാം സ്ഥാനം), തൃശൂര്‍ പുന്നയൂരിലെ സുജീഷ് (മൂന്നാം സ്ഥാനം) എന്നിവരെ തിരഞ്ഞെടുത്തു. മികച്ച കൃഷി അസിസ്റ്റന്റ് പുരസ്‌കാരം , കണ്ണൂര്‍ പെരിങ്ങോം വയല്‍ക്കരയിലെ രമേശന്‍(ഒന്നാം സ്ഥാനം) ലഭിച്ചു. പാലക്കാട് മരുതരോടിലെ ആര്‍ സരിത, കാസര്‍കോട് പിലിക്കോട്ടെ നിശാന്ത് പുതിയവീട്ടില്‍ എന്നിവര്‍ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. പി.ജയാനന്ദന്‍(അങ്ങാടിപ്പുറം, മലപ്പുറം), സുനില്‍ കുമാര്‍(മുളന്തുരുത്തി, എറണാകുളം) എന്നിവര്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

0Shares