മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ ക​വി​ളി​ല്‍ ത​ലോ​ടി പുലിവാലുപിടിച്ച ത​​മി​​ഴ്​​​നാ​​ട്​ ഗ​​വ​​ര്‍​​ണ​​ര്‍ മാപ്പ്​​ പ​​റ​​ഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ ക​വി​ളി​ല്‍ ത​ലോ​ടി പുലിവാലുപിടിച്ച ത​​മി​​ഴ്​​​നാ​​ട്​ ഗ​​വ​​ര്‍​​ണ​​ര്‍ മാപ്പ്​​ പ​​റ​​ഞ്ഞു

ചെ​​ന്നൈ: വാ​​ര്‍​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​നെ​​ത്തി​​യ മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​​ത്ത​​ക​​യു​​ടെ ക​​വി​​ളി​​ല്‍ ത​​ലോ​​ടി​​യ​​ത്​ വ​​ന്‍ വി​​വാ​​ദ​​മാ​​യ​​തോ​​ടെ ത​​മി​​ഴ്​​​നാ​​ട്​ ഗ​​വ​​ര്‍​​ണ​​ര്‍ ഡോ. ​​ബ​​ന്‍​​വാ​​രി​​ലാ​​ല്‍ പു​​രോ​​ഹി​​ത്​ മാ​​പ്പു​​പ​​റ​​ഞ്ഞു. താ​​ങ്ക​​ളു​​ടെ ചോ​​ദ്യം വ​​ള​​രെ ന​​ന്നാ​​യെ​​ന്ന്​ ക​​രു​​തി അ​​ഭി​​ന​​ന്ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും 78 വ​​യ​​സ്സു​​ള്ള താ​​ന്‍ കൊ​​ച്ചു​​മ​​ക​​ളെ​​പ്പോ​​ലെ ക​​രു​​തി​​യാ​​ണ്​ ക​​വി​​ളി​​ല്‍ ത​​ലോ​​ടി​​യ​​തെ​​ന്നും പ​​ത്ര​​കു​​റി​​പ്പി​​ല്‍ ഗ​​വ​​ര്‍​​ണ​​ര്‍ വി​​ശ​​ദീ​​ക​​രി​​ച്ചു. താ​​നും 40 വ​​ര്‍​​ഷ​​ത്തോ​​ളം മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​​ത്ത​​ക​​നാ​​യി​​രു​​ന്നെ​​ന്നു പു​​രോ​​ഹി​​ത്​ വ്യ​​ക്​​​ത​​മാ​​ക്കി.

0Shares