മാഹി: മാഹി പള്ളൂരില്‍ സി.പി.എം നേതാവ് വെട്ടേറ്റു മരിച്ചു. മാഹി മുന്‍ കൗണ്‍സിലറും പള്ളൂര്‍ ലോക്കല്‍കമ്മിറ്റി അംഗവുമായ ബാബു കണ്ണിപ്പൊയിലാണു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. കോറോത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അക്രമണം. കഴിത്തിനേറ്റ ആഴത്തിലേറ്റ് മുറിവാണ് മരണകാരണം. ആര്‍എസ്എസാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. പോണ്ടിച്ചേരി പൊലീസ് സ്ഥലത്ത് എത്താന്‍ വൈകുന്നുവെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മൃതദേഹം തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ബാബുവിന്റെ കൊലപാതകത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കൊലപാതക ഗൂഢാലോചനയെ കുറിച്ച് കൂടി പൊലീസ് അന്വേഷിക്കണമെന്നും എത്രയും പെട്ടന്ന് പ്രതികളെ പിടികൂടണമെന്നും സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ചൊവ്വാഴ്ച സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അതിനിടെ മാഹി കലാഗ്രാമത്തിനടുത്ത് വച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഷനോജിന് വെട്ടേറ്റു.
മാഹിയില്‍ സി.പി.എം നേതാവ് കൊല്ലപ്പെട്ടു; മാഹിയിലും കണ്ണൂരിലും ചൊവ്വാഴ്ച സി.പി.എം ഹര്‍ത്താല്‍; ആര്‍.എസ്.എസ് പ്രവര്‍ത്തകനും വെട്ടേറ്റു