കണ്ണൂര്‍: മാഹിയില്‍ നടന്ന കൊലപാതകങ്ങള്‍ സി.പി.എം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് ആരോപിച്ചു. കേരള ഡി.ജി.പിയും പോണ്ടിച്ചേരി ഡി.ജി.പിയും തമ്മില്‍ തലശ്ശേരി ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ സി.പി.എം ക്രിമിനലുകളുടെ വക്കീലും, എംഎല്‍എ ഷംസീറും പങ്കെടുത്തതില്‍ ദുരൂഹത ഉണ്ട്.
കഴിഞ്ഞ ദിവസം നടന്ന കൊലപാതക കേസുകള്‍ അട്ടിമറിക്കാനുള്ള നീക്കമാണ് ഈ ചര്‍ച്ചയ്ക്ക് പിന്നില്‍ എന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഒരു കേന്ദ്ര ഏജന്‍സിയെ കൊണ്ട് വിശദമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
മാഹിയില്‍ നടന്ന കൊലപാതകങ്ങള്‍ സിപിഎം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പി സത്യപ്രകാശ്