കൊച്ചി: നിവിനും മോഹന്‍ലാലുമൊന്നിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.
രാവിലെ ഏഴ് മണിക്ക് നിവിന്‍ പോളിയുടെ ഔദ്യോഗിക പേജിലൂടെയായിരുന്നു റിലീസ്. റോഷന്‍ ആന്‍ഡ്രൂസാണ് ഈ സിനിമയുടെ സംവിധാനം. ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ചിത്രത്തില്‍ അഭിനയിച്ചു. 45 കോടി മുതല്‍ മുടക്കില്‍ 161 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ഓണത്തിന് ചിത്രം തിയെറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
കൊച്ചുണ്ണിയുടെ ആത്മാര്‍ഥ സുഹൃത്തായ ഇത്തിക്കരപക്കി എന്ന വേഷത്തില്‍ ആണ് മോഹന്‍ലാല്‍ എത്തുന്നത്. നിവിന്‍പോളിയും മോഹന്‍ലാലും ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്ന ആദ്യത്തെ ചിത്രമാണിത്. പ്രിയ ആനന്ദ്, സണ്ണി വെയ്ന്‍, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരവധി ബിഗ്ബജറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബോബി സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. സിനിമയെക്കുറിച്ചുള്ള സുപ്രധാനവിവരങ്ങളും പോസ്റ്ററില്‍ കാണാം.
മാസ് ലുക്കില്‍ നിവിന്‍; കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു