
‘റിച്ചി’യെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ രൂപേഷ് പീതാംബരന്‍ രംഗത്ത്. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ‘ഉളിദവരു കണ്ടന്തേ’ എന്ന കന്നഡ സിനിമയുടെ റീമേയ്ക്കായിരുന്നു റിച്ചി. എന്നാല്‍ ഒരു മാസ്റ്റര്‍പീസ് ആയ സിനിമയെ റീമേക്ക് ചെയ്ത് പീസ് ആക്കി കളഞ്ഞെന്ന് രൂപേഷ് പീതാംബരന്‍ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രൂപേഷിന്റെ വിമര്‍ശനം.

ഗൗതം രാമചന്ദ്രന്‍ സംവിധാനംചെയ്യുന്ന നിവിന്‍ പോളിയുടെ ആദ്യത്തെ തമിഴ് ചിത്രമാണ് റിച്ചി. നിവിനും തമിഴ്താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ലോക്കല്‍ റൗഡിയായ റിച്ചിയായാണ് നിവിന്‍ ചിത്രത്തിലെത്തുന്നത്. ബോട്ട് മെക്കാനിക്കായി നാട്ടിയും എത്തുന്നു. തീരദേശത്തു ജീവിക്കുന്ന ഈ സുഹൃത്തുക്കള്‍ക്കിടയിലുണ്ടാകുന്ന സംഭവങ്ങള്‍ അവരുടെ സൗഹൃദത്തിലും ചുറ്റുപാടുകളിലും സൃഷ്ടിക്കുന്ന സ്വാധീനവും അതുണ്ടാകുന്ന പ്രശ്നങ്ങളുമാണ് റിച്ചി എന്ന സിനിമയില്‍ ദൃശ്യവത്കരിക്കുന്നത്.
പോസ്റ്റ് വായിക്കാം:
രക്ഷിത് ഷെട്ടി നിങ്ങളുമായി എനിക്ക് വ്യക്തിപരമായി അടുപ്പമുണ്ട്. ഞാന്‍ കഷ്ടപ്പെട്ട സമയം തൊട്ടേ എനിക്ക് നിങ്ങളെ അറിയാം .നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ഞാന്‍ നിങ്ങളെ വിസ്മയത്തോടെയാണ് നോക്കി കാണുന്നത്. ഉളിദവരു കണ്ടതെ മികച്ചൊരു ചിത്രമാണ്. എന്നാല്‍, ഒരു മാസ്റ്റര്‍പീസ് എങ്ങനെ വെറും പീസായി മാറിയെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. സബാഷ് ഉളിദവരു കണ്ടതെ.
