കൊച്ചി: ഈ മാസാവസാനം തുടര്‍ച്ചയായി 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. ശിവരാത്രി പ്രമാണിച്ച് വെള്ളിയാഴ്ച അവധിയായിരിക്കും. പിന്നീട് നാലാം ശനി, ഞായറാഴ്ച്ച എന്നിവയാണ് അവധി. മൂന്ന് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍, 28 ന് ബാങ്ക് ജീവനക്കാരുടെ സമരം പ്രഖ്യാപിച്ചതിനാല്‍, സമരം പിന്‍വലിച്ചില്ലെങ്കില്‍ അന്നും ബാങ്കുകള്‍ അടഞ്ഞുകിടക്കാനാണ് സാധ്യത.

നോട്ട് അസാധുവാക്കലിനു ശേഷം പണം പിന്‍വലിക്കാന്‍ നിലനിന്നിരുന്ന നിയന്ത്രണം കഴിഞ്ഞ ദിവസമാണ് പൂര്‍ണമായി നീങ്ങിയത്. ഇതിനിടെ, തുടര്‍ച്ചയായ അവധി വരുന്നത് ഇടപാടുകാരെ വലയ്ക്കും. അതേസമയം, എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തെ അവധി ബാധിക്കില്ല.