മാവോവാദികള്‍ക്കുവേണ്ടിയുള്ള റെയ്ഡില്‍ കുടുങ്ങിയത് പീഡന വീരന്മാര്‍; വയനാട്ടില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച ഉടമയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing മാവോവാദികള്‍ക്കുവേണ്ടിയുള്ള റെയ്ഡില്‍ കുടുങ്ങിയത് പീഡന വീരന്മാര്‍; വയനാട്ടില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച ഉടമയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

വയനാട്: വൈത്തിരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. പോലീസ് റെയ്ഡിലാണ് ഇരുവരും പിടിയിലായത്. റിസോര്‍ട്ട് ഉടമയെയും സുഹൃത്തിനെയുമാണ് വൈത്തിരി പോലീസ് പിടികൂടിയത്. പെരിന്തല്‍മണ്ണ പാലത്തിങ്കല്‍ ശ്രീവത്സന്‍ (37), സുഹൃത്ത് കോഴിക്കോട് മായനാട് ഗീതം ഹൗസില്‍ രഞ്ജിത്ത് (26) എന്നിവരാണ് അറസ്റ്റിലായത്. വൈത്തിരി കോളിച്ചാലിലെ ഗ്രീന്‍ഹോപ്പര്‍ റിസോര്‍ട്ടില്‍ ശനിയാഴ്ചയാണ് പോലീസ് പരിശോധന നടത്തിയത്. ശ്രീവത്സനാണ് റിസോര്‍ട്ട് ലീസിനെടുത്തത്. സുഹൃത്തായ രഞ്ജിത്ത് റിസോര്‍ട്ടിലെ തൊഴിലാളിയാണ്. മാവോവാദി സാന്നിധ്യമുള്ള പ്രദേശമായതിനാലാല്‍ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് പോലീസ് ജില്ലയില്‍ റെയ്ഡ് നടത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇരുവരുടെയും പേരില്‍ പോക്സോ കേസ് ചുമത്തി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിക്കുന്നത് കണ്ടെത്തിയതോടെ റെയ്ഡ് ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. പീഡനം നടന്ന റിസോര്‍ട്ട് അടച്ചുപൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

0Shares