മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; പോലീസുകാരുടെ പങ്കും അന്വേഷിക്കണം; കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ നിര്‍ദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; പോലീസുകാരുടെ പങ്കും അന്വേഷിക്കണം;  കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ നിര്‍ദ്ദേശം

അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.പോലീസുകാരുടെ പങ്കും അന്വേഷിക്കണം. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റമുട്ടലാണെന്നും ഇതില്‍ കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്, കൊല്ലപ്പെട്ട മണിവാസകത്തിന്‍റെയും കാര്‍ത്തിയുടെയും സഹോദരങ്ങളാണ് കോടതിയെ സമീപിച്ചത്. കാര്യങ്ങളില്‍ തീരുമാനമാകുന്നതുവരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയാണ് ഇപ്പോള്‍ കോടതി തീര്‍പ്പാക്കിയിരിക്കുന്നത്.

എന്നാല്‍ നിബന്ധനകളോടു കൂടി മൃതദേഹങ്ങള്‍ സംസ്‌കരിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഇപ്പോള്‍ പോലീസിന്‍റെ സ്വതന്ത്ര അന്വേഷണമാകും നടക്കുക. അതില്‍ ബന്ധുക്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ പരാതിയുണ്ടായാല്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നും കോടതി അറിയിച്ചു.

0Shares