മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അക്രമണത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഗ്യാന്‍ധര്‍ പ്രധനി എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസുകാര്‍ രണ്ടുദിവസം വനത്തില്‍ പരിശോധന നടത്തിയിരുന്നു.വനത്തിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയെത്തുമ്‌ബോഴായിരുന്നു ആക്രമണം നടന്നത്. ബസ്താര്‍ മേഖലാ ഐജി വിവേകാനന്ദ സിന്‍ഹയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഐ.ജി വ്യക്തമാക്കി. സംഭവത്തേത്തുടര്‍ന്ന് വനമേഖലയില്‍ മവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.

0Shares