ആലപ്പുഴ: നിലമ്പൂരില്‍ ഇന്നലെ പോലീസ് നടത്തിയ ഏറ്റമുട്ടലില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. അഭിപ്രായം പറയുന്നവരെ കൊല്ലാന്‍ ആര്‍ക്കും അവകാശമില്ലെന്നും, മോദി പറയുന്നതുപോലെ ചെയ്യാനല്ല ഇടതുമുന്നണി ഭരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്നത് പോലെ നക്‌സല്‍ വേട്ട കേരളത്തില്‍ വേണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ കേരളാ പോലീസിന്റെ തണ്ടര്‍ ബോള്‍ട്ട് സംഘം നടത്തിയ ഓപറേഷനില്‍ കുപ്പു ദേവരാജും ,അജിതയെന്ന സ്ത്രീയും ഉള്‍പ്പെടെ രണ്ടുമാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു മാവോയിസ്റ്റ് നേതാവ് സോമന്‍ കൂടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. മരിച്ചവരുടെ മൃതദേഹം കാടിന് പുറത്ത് പടുക്ക ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകും.