
തിരുവനന്തപുരം; തിരുവനന്തപുരത്ത് മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മാവേലി എക്‌സ്പ്രസ്സ് തിരുവനന്തപുരത്ത് നിന്ന് ചിറയന്‍കീഴിലെത്തിയപ്പോള്‍ മരത്തിന്‍റെ ശിഖിരം വീണ് റെയില്‍വേ വൈദ്യുതി ബന്ധം തടസ്സപ്പെടുകയായിരുന്നു. മാവേലി എക്‌സ്പ്രസിന്‍റെ ഒഎച്ച്ഇ ലൈനില്‍ തട്ടിയതോടെയാണ് എന്‍ജിനിലേക്കുള്ള വൈദ്യുതി നിലച്ചത്. അപകടത്തില്‍ ലോക്കോ പൈലറ്റിന് പരിക്കേറ്റു.

അതിനാല്‍ തിരുവനന്തപുരം ഭാഗത്തേക്കും, കൊല്ലം ഭാഗത്തേക്കും ഉള്ള ട്രെയിന്‍ ഗതാഗതം 3 മണിക്കൂര്‍ വരെ വൈകാന്‍ സാധ്യത ഉണ്ട്മരം മുറിച്ചു മാറ്റി വൈദ്യുതി ബന്ധം പുന;സ്ഥാപിച്ചാല്‍ മാത്രമേ റെയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
