മാര്‍ക്കറ്റില്‍ വെച്ച് പരിചയപ്പെട്ട യുവാവ് പിറ്റേ ദിവസം വീട്ടിലെത്തി ബലാത്സംഗം ചെയ്തു; പീഡനത്തിന് ഇരയായത് വിധവയായ മുപ്പതുകാരിയും കൗമാരക്കാരിയായ മകളും.

  • Post category:news
  • Reading time:1 min read
You are currently viewing മാര്‍ക്കറ്റില്‍ വെച്ച് പരിചയപ്പെട്ട യുവാവ് പിറ്റേ ദിവസം വീട്ടിലെത്തി ബലാത്സംഗം ചെയ്തു; പീഡനത്തിന് ഇരയായത് വിധവയായ മുപ്പതുകാരിയും കൗമാരക്കാരിയായ മകളും.

ന്യൂഡല്‍ഹി: മുപ്പതുകാരിയായ സ്ത്രീയെയും കൗമാരക്കാരിയായ മകളെയും ബലാത്സംഗം ചെയ്തതായി പരാതി. പതിനഞ്ചുകാരിയായ മകള്‍ക്കും പതിനൊന്നുകാരനായ മകനുമൊപ്പം വിഷ്ണു ഗാര്‍ഡനിൽ താമസിക്കുന്ന വിധവയായ മുപ്പതുകാരിയാണ് പോലീസിൽ പരാതി നൽകിയത്. ഡല്‍ഹിയിലെ ഗോകുല്‍പുര്‍ അമര്‍ കോളനിയില്‍ താമസിക്കുന്ന ആശിഷിനെതിരെയാണ് പരാതി. ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. രാജേന്ദ്രപാര്‍ക്ക് മാര്‍ക്കറ്റില്‍ വെച്ച് 25 ദിവസം മുമ്പാണ് പ്രതിയെ പരിചയപ്പെട്ടതെന്നും, അന്നേരം ഇവർ വല്ല സഹായവും പ്രതീക്ഷിച്ച് പ്രതിക്ക് വിലാസം കൈമാറിയതായും പോലീസ് പറഞ്ഞു.

 

എന്നാൽ ഇവർക്ക് ചതി മനസിലാക്കാനായില്ല. പിറ്റേ ദിവസം തൊട്ട് പ്രതി സ്ത്രീയുടെ വീട്ടിൽ ചെന്ന് ഉപദ്രവിക്കാൻ തുടങ്ങി. പലതവണ ഇവരെയും മകളെയും ബലാത്സംഗത്തിന് ഇരയാക്കി, കുട്ടികള്‍ പുറത്തുകളിക്കുകയായിരുന്നു എങ്കിലും ഭയം കാരണം പുറത്തുപറഞ്ഞില്ല. സംഭവം വീഡിയോയില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആശിഷിനുനേരേ ബലാത്സംഗത്തിനും കുട്ടികള്‍ക്കുനേരേയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമ (പോക്സോ) പ്രകാരവും കേസെടുത്തു.

0Shares