മാമാങ്കം സിനിമയ്ക്കായി ബോഡി രൂപപ്പെടുത്തിയെടുക്കാന്‍ സഹായിച്ചു; ജിം ട്രെയ്‌നര്‍ക്ക് ഉണ്ണി മുകുന്ദന്‍ സമ്മാനിച്ചത് R15-V3

  • Post category:news
  • Reading time:1 min read
You are currently viewing മാമാങ്കം സിനിമയ്ക്കായി ബോഡി രൂപപ്പെടുത്തിയെടുക്കാന്‍ സഹായിച്ചു; ജിം ട്രെയ്‌നര്‍ക്ക് ഉണ്ണി മുകുന്ദന്‍ സമ്മാനിച്ചത് R15-V3

മാമാങ്കത്തിന് വേണ്ടി തന്നെ ട്രെയിന്‍ ചെയ്ത ജിം ട്രെയ്‌നര്‍ക്ക് ആഢംബര ബൈക്ക് സമ്മാനമായി നല്‍കി ഉണ്ണി മുകുന്ദന്‍. ജോണ്‍സണ്‍ എ.പി എന്ന തന്‍റെ ജിം ആശാനെയാണ് താരം സര്‍പ്രൈസ് നല്‍കിയ ഞെട്ടിച്ചത്. ഈ വിവരം ഉണ്ണി ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് ബൈക്ക് ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം. സ്വന്തം സഹോദരനെപോലെ കണ്ടു നിങ്ങള്‍ എന്ന ട്രെയിന്‍ ചെയ്യിച്ചു അതില്‍ വലിയ നന്ദിയുണ്ടെന്നും ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടി നായകനാകുന്ന മാമാങ്കത്തില്‍ ധ്രുവന് നിശ്ചിയിച്ചിരുന്ന റോളാണ് പാതിവഴിയില്‍ ഉണ്ണിക്ക് ലഭിച്ചത്. സമയം കുറവായത് കൊണ്ട് തന്നെ വര്‍ക്കൗട്ടിന്‍റെ ദൈര്‍ഘ്യവും കൂട്ടേണ്ടി വന്നിരുന്നു. ഈ ചെറിയ സമയത്തിനുള്ളല്‍ ട്രെയ്‌നര്‍ ജോണ്‍സണ്‍ന്‍റെ സഹായത്തോടെ മികച്ച റിസല്‍റ്റ് ഉണ്ടാക്കിയെടുക്കാന്‍ ഉണ്ണിക്ക് കഴിയുകയും ചെയ്തു. ഇതിന് സമ്മാനമായിട്ടാണ് യമഹയുടെ ആര്‍15 വി3 വേര്‍ഷന്‍ ബൈക്ക് സമ്മാനിച്ചത്.

https://www.facebook.com/IamUnniMukundan/posts/2517353711673690

0Shares