മാനേജരില്ലാതെ നേരിട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് തനിക്ക് താൽപര്യമെന്ന് കാജൽ അഗർവാൾ

  • Post category:news
  • Reading time:1 min read
You are currently viewing മാനേജരില്ലാതെ നേരിട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് തനിക്ക് താൽപര്യമെന്ന് കാജൽ അഗർവാൾ


മയക്കുമരുന്ന് കേസിൽ തെലുങ്ക് സിനിമയിൽ വിവാദം കത്തിപടരുമ്പോൾ ആണ് തെന്നിന്ത്യൻ താരം കാജൽ അഗർവാളിന്റെ മാനേജരെ മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നടിയ്ക്ക് മനസ്സറിവ് പോലും ഇല്ലാത്ത കാര്യത്തിലായിരുന്നു മാനേജർ അറസ്റ്റ് ചെയ്യപ്പെടുന്നത് എങ്കിലും പഴി ആവശ്യത്തിന് കാജലിനും കിട്ടി. ഇതിനെ തുടർന്ന് ചില കടുത്ത തീരുമാനങ്ങൾ ആണ് ഇവർ കൈക്കൊണ്ടിരിക്കുന്നത്. ഇനി തനിക്കൊരു മാനേജര്‍ വേണ്ടെന്നാണ് കാജല്‍ അഗര്‍വാളിന്റെ തീരുമാനം.

മറ്റൊരു മാനേജര തനിക്ക് വിശ്വസിക്കാനാകില്ലെന്നും അതിനാല്‍ ഇനി മാനേജരില്ലാതെ നേരിട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് തന്റെ തീരുമാനം എന്നും കാജൽ പറയുന്നു. തന്നെ ഞെട്ടിച്ച ഒന്നായിരുന്നു തന്റെ മാനേജര്‍ റോണിയുമായ ബന്ധപ്പെട്ട വാര്‍ത്ത എന്ന് വ്യക്തമാക്കിയ താരം ഒരു ശതമാനം പോലും ഇക്കാര്യത്തില്‍ റോണിയെ പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി.

0Shares