മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്‍റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി

  • Post category:news
  • Reading time:1 min read
You are currently viewing മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്‍റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി

ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് തലവനായ സമിതി സര്‍ക്കാര്‍ രൂപീകരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കെ.എംബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗിന് മുഖ്യ അന്വേഷണചുമതലയും ഊര്‍ജ സെക്രട്ടറി ഡോ. ബി അശോക് പ്രസെന്റിങ് ഓഫീസറായുമാണ് അന്വേഷണ സമിതി രൂപീകരിച്ചത്. തിങ്കളാഴ്ച മുതല്‍ തെളിവെടുപ്പ് ആരംഭിക്കും.

0Shares