മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനം

  • Post category:news
  • Reading time:1 min read
You are currently viewing മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനം കെ.യു.ഡബ്യൂ.ജെ തീരുമാനം. തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെയും കോഴിക്കോട് കെ സുരേന്ദ്രന്റെയും വാര്‍ത്താസമ്മേളനം മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. കെ.പി ശശികലയുടെ വാര്‍ത്താ സമ്മേളനം കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ അറിയിച്ചു.ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശബരിമല കര്‍മ്മ സമിതിയും ബി.ജെ.പിയും സംസ്ഥാനത്തുടനീളം മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്. ഹര്‍ത്താല്‍ അക്രമം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ട് അസഭ്യം പറയുന്നതും കല്ലെറിഞ്ഞ് ഓടിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും അതിനാല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ ഇന്ന് വിളിച്ചു ചേര്‍ക്കുന്ന പത്രസമ്മേളനങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് യൂണിറ്റ് അറിയിച്ചു. മറ്റ് ജില്ലകളിലും ബഹിഷ്‌കരണ നടപടി സ്വീകരിച്ചുവരികയാണ്. ഇനി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന ബി.ജെ.പിയുടെ നിരാഹാര സമരപന്തലില്‍ നിന്നുള്ള മുഴുവന്‍ വാര്‍ത്തകളും ബഹിഷ്‌കരിക്കുവാനും തീരുമാനിച്ചു.

0Shares