നീലേശ്വരം: നീലേശ്വരത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന ബാലചന്ദ്രന്‍ നീലേശ്വരം(58) അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. കാല്‍ നൂറ്റാണ്ട് കാലമായി നീലേശ്വരത്ത് മാധ്യ പ്രവര്‍ത്തകനായിരുന്നു. പാറപ്പളളി ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായിരുന്നു.
മാതൃഭൂമിയുടെ ലേഖകനായിരുന്നു. ദീര്‍ഘകാലം നീലേശ്വരം പ്രസ് ഫോറം ഭാരവാഹിയുമായിരുന്നു. ഗീതാ ബാലചന്ദ്രനാണ് ഭാര്യ. മക്കള്‍: കെ അഖില്‍, കെ അതുല്‍. മരുമകള്‍ അനുശ്രീ.

മാധ്യമപ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍ നീലേശ്വരം അന്തരിച്ചു