മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ

  • Post category:news
  • Reading time:1 min read
You are currently viewing മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ

റിയാദ്: ഇസ്താംബൂളിലെ സൗദികോണ്‍സുലേറ്റില്‍ വെച്ച് കാണാതായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ സമ്മതിച്ചു. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനകത്ത് വച്ചുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് വിശദീകരണം. സൗദി രാജകുടുംബത്തിന്റെ കടുത്ത വിമര്‍ശകനായ ഖഷോഗി, മുഹമ്മദ് ബിന്‍ സല്‍മാനെതിരെ നിരവധി തവണ വിമര്‍ശനാത്മക ലേഖനങ്ങള്‍ എഴുതിയിരുന്നു. ഒക്ടോബര്‍ രണ്ടു മുതലാണ് ഖഷോഗിയെ കാണാതാകുന്നത്. ഖഷോഗിയുടെ തിരോധാനത്തില്‍ സൗദിക്കെതിരെ കനത്ത വിമര്‍ശനവുമായി അമേരിക്ക രംഗത്തുവന്നു. സംഭവം വിവാദമായതോടെ സൗദിയുമായുള്ള വ്യാപാര ഇടപാടുകള്‍ മറ്റുരാജ്യങ്ങള്‍ റദ്ദാക്കി. റിയാദില്‍ 23 മുതല്‍ നടക്കാനിരുന്ന ഉച്ചകോടിയില്‍നിന്ന് നിരവധി കമ്പനികളും പിന്‍മാറിയിരുന്നു.

0Shares