“മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുണ്ടാക്കി ആഘോഷിക്കാന്‍ എന്‍റെ മകളുടെ ജീവിതം കൂടി, അത് വേണ്ട”; ദിലീപിന്‍റെ ‘ ശുഭരാത്രി’യുടെ ട്രെയിലര്‍

  • Post category:news
  • Reading time:1 min read
You are currently viewing “മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുണ്ടാക്കി ആഘോഷിക്കാന്‍ എന്‍റെ മകളുടെ ജീവിതം കൂടി, അത് വേണ്ട”; ദിലീപിന്‍റെ  ‘ ശുഭരാത്രി’യുടെ ട്രെയിലര്‍

ദിലീപ്, അനു സിത്താര എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ ശുഭരാത്രി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് മിനിറ്റ് ട്രെയിലറാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. കെ. പി വ്യാസന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

“മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുണ്ടാക്കി ആഘോഷിക്കാന്‍ എന്‍റെ മകളുടെ ജീവിതം കൂടി, അത് വേണ്ട” എന്ന സംഭാഷണമാണ് ഇതിലെ ഹൈലൈറ്റ്.നീണ്ട പതിനാലു വര്‍ഷത്തിന് ശേഷം നാദിര്‍ഷ അഭിനയരംഗത്തേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ശുഭരാത്രി. അരോമ മോഹന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ബിജിപാല്‍ ആണ്.

0Shares